കുലുങ്ങി കുലുങ്ങിയിതെങ്ങോട്ടാ?

Tuesday, May 26, 2009

വരികള്‍ : ഈ ഞാന്‍ തന്നെ
പാടിയത് : മോള്‍ ഐശ്വര്യ (ഒന്നരകൊല്ലം മുന്ന് പാടിയത്)



Kulungi kulungi | Upload Music


കൊട്ടാരത്തൂണുപോല്‍ കാലുനാലുള്ളൊരു
കൊമ്പായെന്‍ വമ്പാ പെരുവയറാ
കൊമ്പും കുലുക്കിയീ പട്ടയുമേന്തി നീ
കുലുങ്ങി കുലുങ്ങിയിതെങ്ങോട്ടാ?


കാവിലെ പൂരത്തിന്‍ കാവടിയാടുമ്പോള്‍
കുറുമ്പാ നിന്‍ കുമ്പ നിറയ്ക്കുവാനോ?
തുമ്പിക്കൈയ്യിന്‍ തുമ്പില്‍ കുത്തിയ
തയ്യല്‍ക്കാരനെ തല്ലുവാനോ?


ആനക്കൊട്ടിലില്‍ കുത്തിമറയുന്ന
കുട്ടിക്കൊമ്പനു ചായ്ക്കാനോ?
ചൊല്ലെടാ കേമാ പഴക്കൊതിയാ
മോള്‍ക്കതു വെക്കമറിഞ്ഞിടേണം!

8 comments:

[ nardnahc hsemus ] said...

പണ്ടെഴുതിയ ഒരു കുട്ടിപ്പാട്ട്, മോളുടെ ശബ്ദത്തില്‍...

ശ്രീ said...

കൊള്ളാമല്ലോ... അച്ഛനും മോളും... :)

അഗ്രജന്‍ said...

ആഹാ... ഉഷാറായിട്ടുണ്ടല്ലോ അച്ഛന്റെ വരികളും... മോളുടെ ചൊല്ലലും :)

നിനക്ക് ഇമ്മാതിരി വല്ലതും എഴുതിക്കൂടെ... ഈ മനുഷ്യനെ പിരാന്ത് പിടിപ്പിക്കുന്ന സ്റ്റാറ്റസ് മെസ്സേജ് എഴുതി സമയം കളയണ നേരം (കാര്യായിട്ടാ... അതോണ്ട് നോ സ്മൈലി)

krish | കൃഷ് said...

ഐശ്വര്യക്കുട്ടി അടിപൊളിയായി പാടിയിട്ടുണ്ടല്ലോ.




(വൈകീട്ട് നാലു കാലില്‍ വന്നപ്പോള്‍ പാടിയതാണോ? :) )

Appu Adyakshari said...

സുമേഷേ...വളരെ വളരെ വളരെ വളരെ നന്നായിട്ടുണ്ട് കേട്ടോ. മോളുടെ പാട്ടിൽ കുട്ടിത്തം അങ്ങനെതന്നെ നിറഞ്ഞുനിൽക്കുന്നു.. സൂപ്പർ.

കുഞ്ഞന്‍ said...

maashe,

pass my best regards to the chundarikkutty aiswarya..

good one

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു വരികളും ആലാപനവും അച്ഛനും മകള്‍ക്കും ആശംസകള്‍
ഇനിയും തുടരുമല്ലൊ ഈ വിരുന്ന്

ശിശു said...

ഐശ്വര്യ കൊള്ളാലൊ?? (അച്ഛനാരാ മോന്‍?)ശിശുമാമന്‍ തിരക്കിയതായി പറയണെ..