കണ്ടോ നീ?

Sunday, May 2, 2010


kando nee? | Music Codes

Singer: Aishwarya Sumesh
Lyrics: Sumesh Chandran
Singing Date: 16/04/2010


പാടവരമ്പില്‍ ഓടിനടക്കും
കുറുമ്പന്‍ കുഞ്ഞാടേ...
നിന്നുടെ മുതുകില്‍ കയറിയിരിയ്ക്കും
കുരുവിക്കുട്ടിയെ കണ്ടോ നീ?


പൂവിന്നുള്ളില്‍ മധുവതുതേടും
കൊതിയന്‍ കരിവണ്ടേ...
നിന്നുടെ കാലില്‍ പതിഞ്ഞിരിയ്ക്കും
സ്നേഹപൂമ്പൊടി കണ്ടോ നീ?


ചറപറയങ്ങനെ ചാറിപ്പോകും
കള്ളന്‍ മഴമുകിലേ...
നിന്നുടെ മാറീല്‍ വര്‍ണ്ണംതൂവും
മഴവില്‍ക്കാവടി കണ്ടോ നീ?


പച്ചപ്പൈയ്യുകള്‍ ചാടിനടക്കും
കറുകപ്പുല്‍ക്കൊടിയേ...
നിന്നുടെ ഇലയില്‍ തിളങ്ങിനില്‍ക്കും
മഞ്ഞിന്‍തുള്ളിയെ കണ്ടോ നീ?


മാവിന്‍കൊമ്പില്‍ കൂകിവിളിയ്ക്കും
കറുമ്പിക്കുയിലമ്മേ...
നിന്നുടെ പാട്ടില്‍ ആടിത്തിമര്‍ക്കും
ഓലഞ്ഞാലിയെ കണ്ടോ നീ?

കുലുങ്ങി കുലുങ്ങിയിതെങ്ങോട്ടാ?

Tuesday, May 26, 2009

വരികള്‍ : ഈ ഞാന്‍ തന്നെ
പാടിയത് : മോള്‍ ഐശ്വര്യ (ഒന്നരകൊല്ലം മുന്ന് പാടിയത്)Kulungi kulungi | Upload Music


കൊട്ടാരത്തൂണുപോല്‍ കാലുനാലുള്ളൊരു
കൊമ്പായെന്‍ വമ്പാ പെരുവയറാ
കൊമ്പും കുലുക്കിയീ പട്ടയുമേന്തി നീ
കുലുങ്ങി കുലുങ്ങിയിതെങ്ങോട്ടാ?


കാവിലെ പൂരത്തിന്‍ കാവടിയാടുമ്പോള്‍
കുറുമ്പാ നിന്‍ കുമ്പ നിറയ്ക്കുവാനോ?
തുമ്പിക്കൈയ്യിന്‍ തുമ്പില്‍ കുത്തിയ
തയ്യല്‍ക്കാരനെ തല്ലുവാനോ?


ആനക്കൊട്ടിലില്‍ കുത്തിമറയുന്ന
കുട്ടിക്കൊമ്പനു ചായ്ക്കാനോ?
ചൊല്ലെടാ കേമാ പഴക്കൊതിയാ
മോള്‍ക്കതു വെക്കമറിഞ്ഞിടേണം!