കണ്ടോ നീ?

Sunday, May 2, 2010


kando nee? | Music Codes

Singer: Aishwarya Sumesh
Lyrics: Sumesh Chandran
Singing Date: 16/04/2010


പാടവരമ്പില്‍ ഓടിനടക്കും
കുറുമ്പന്‍ കുഞ്ഞാടേ...
നിന്നുടെ മുതുകില്‍ കയറിയിരിയ്ക്കും
കുരുവിക്കുട്ടിയെ കണ്ടോ നീ?


പൂവിന്നുള്ളില്‍ മധുവതുതേടും
കൊതിയന്‍ കരിവണ്ടേ...
നിന്നുടെ കാലില്‍ പതിഞ്ഞിരിയ്ക്കും
സ്നേഹപൂമ്പൊടി കണ്ടോ നീ?


ചറപറയങ്ങനെ ചാറിപ്പോകും
കള്ളന്‍ മഴമുകിലേ...
നിന്നുടെ മാറീല്‍ വര്‍ണ്ണംതൂവും
മഴവില്‍ക്കാവടി കണ്ടോ നീ?


പച്ചപ്പൈയ്യുകള്‍ ചാടിനടക്കും
കറുകപ്പുല്‍ക്കൊടിയേ...
നിന്നുടെ ഇലയില്‍ തിളങ്ങിനില്‍ക്കും
മഞ്ഞിന്‍തുള്ളിയെ കണ്ടോ നീ?


മാവിന്‍കൊമ്പില്‍ കൂകിവിളിയ്ക്കും
കറുമ്പിക്കുയിലമ്മേ...
നിന്നുടെ പാട്ടില്‍ ആടിത്തിമര്‍ക്കും
ഓലഞ്ഞാലിയെ കണ്ടോ നീ?

6 comments:

[ nardnahc hsemus ] said...

പണ്ടേന്നോ എഴുതിയ ഒരു കുട്ടിപാട്ട് മോള്‍ക്ക് വേണ്ടി ഒന്നൂടെ എഡിറ്റി... :) അവള്‍ പാടിവന്നപ്പോള്‍ കുറുമ്പി കുയിലമ്മ ‘കുഷ്മ്പി കുയിലമ്മയായി’ ...!

കൂടുതല്‍ നന്ന്! ... :)

Kaithamullu said...

അച്ഛന്റെ പോലെ മോള്‍ക്കും ക്ഷമ കുറവാ, ല്ലേ?
ദെ ന്ത് ഓട്ടാ ഓടണത്?

(നന്നായിട്ടുണ്ട് ഐശു മോളെ. ഗുഡ് ലക്ക്)

ശ്രീ said...

ഓ... ഈ പാട്ട് ഓര്‍മ്മയുണ്ട്. :) അത് മോളു പാടിക്കേട്ടപ്പോള്‍ നല്ല രസം. കൈത മാഷ് പറഞ്ഞതു പോലെ ഒരല്പം സ്പീഡ് കൂടിയോ എന്ന സംശയം മാത്രം. :)

അച്ഛന്‍ എഴുതിയതിലെ കുറുമ്പ് മാറ്റി മോള്‍ കുശുമ്പ് ആക്കി എന്ന് കരുതി അച്ഛനെന്തിനാ ഇത്ര കുഷ്‌മ്പ്? ;)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മോളൂട്ടീ‍ീ‍ീ‍ീ നന്നായിട്ടുണ്ട് കേട്ടൊ അങ്കിളിന്റെ അഭിനന്ദനങ്ങൾ

മാണിക്യം said...

മാവിന്‍കൊമ്പില്‍ കൂകിവിളിയ്ക്കും
കറുമ്പിക്കുയിലമ്മേ...
നിന്നുടെ പാട്ടില്‍ ആടിത്തിമര്‍ക്കും
ഓലഞ്ഞാലിയെ കണ്ടോ നീ?

മോളേ പാട്ട് കേട്ടൂ ...

കൊള്ളാം ഇഷ്ടായി

ഭായി said...

ഹ ഹ ഹ കുസൃതി കുടുക്ക..! :))

രസ്സായിട്ടുണ്ട്..!